ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1937-ല്‍ പുതൂര്‍ പഞ്ചായത്തലെ ജന്മിമാരായിരുന്ന മണ്ണാര്‍ക്കാട് മുപ്പില്‍ നായരുടെയും ആര്‍.എം.പാലാട്ടിന്റെയും ജന്മിത്വത്തെ ചോദ്യം ചെയ്ത്കൊണ്ട് എന്‍.കുന്തസ്വാമി ഗൌഡര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരമുള്ള വിധിയില്‍ ഇന്നത്ത പുതൂര്‍ പഞ്ചായത്തില്‍പ്പെടുന്ന 2600 ഏക്കര്‍ ഭൂമിയുടെ ജന്മാവകാശം എന്‍.കുന്തസ്വാമി ഗൌഡര്‍ക്കാണെന്ന് കോടതി വിധിച്ചു. അങ്ങനെ മൂന്ന് ജന്മിമാരുടെ അധികാരത്തില്‍പ്പെട്ട പ്രദേശമായിരുന്നു 1972 വരെ ഈ പ്രദേശം ഭൂപരിഷ്കരണത്തോടെയാണ് ഈ പഞ്ചായത്തില കൈവശ കര്‍ഷകര്‍ക്ക് പട്ടയം ലദിച്ചത്.ജന്‍മി കാലഘട്ടത്തില്‍ ഈ പ്രദേശത്തെ ആദിവാസികള്‍ അവരുടെ തനതായ ആചാര അനുഷ്ഠാനങ്ങളും ക്യഷി രീതികളും അനുസരിച്ചാണ് ജിവിച്ചിരുന്നത്. ഊരുകള്‍ കേന്ദ്രമാക്കി ജീവിക്കുന്ന ഇവര്‍ മൂപ്പന്‍, കരുതലവണ്ടാരിമണ്ണുക്കാരന്‍ എന്നിവരുടെ ഭരണത്തിന്‍ കീഴിലും പരിപൂര്‍ണ്ണ നിയന്ത്രണത്തിലുമാണ് ജീവിച്ചു പോന്നത്്.ഏകദേശം കാല്‍നൂറ്റാണ്ട് മുന്‍പുവരെ റാഗി (പഞ്ഞപ്പുല്ല്)ചാമതിനമരക്ക്മോഡന്‍നെല്ല് (വിരിപ്പുനെല്ല്) തുമരഅമരപൊരിച്ചീരനെല്ല്ചോളംതുടങ്ങിയ ധാന്യവിളകളായിരുന്നു ഇവിടത്തെ കൃഷിവിഭവങ്ങള്‍. ഇന്ന് ധാന്യവിളകള്‍ കുറഞ്ഞ നാണ്യവിളകള്‍ക്ക് പ്രാധാന്യം കൂടിയിരിക്കുന്നു. പരുത്തിനെല്ല്നിലക്കടലകറിക്കടലതൂവരതെങ്ങ്കവൂങ്ങ്കരിമ്പ്പച്ചക്കറികള്‍, വാഴമല്ലിവത്തല്‍ മുളക്ചെറിയ ഉള്ളിമഞ്ഞള്‍, കാരറ്റ്ബീറ്റ്റൂട്ട് ഇവയാണ് ഇവിടുത്തെ പ്രധാന കൃഷിയിനങ്ങള്‍. കരളമിയില്‍ ഉഴുന്നും കൃഷി ചെയ്തുവരുന്നു.പഞ്ചായത്തിലെ ഏറ്റവും സാധാരണവും സാദ്ധ്യതയേറിയതുമായ കൃഷിയാണ് പരുത്തി. കേരളത്തിലെ ഏക പരുത്തി കൃഷി കേന്ദ്രമാണ് അട്ടപ്പാടി. അട്ടപ്പാടിയില്‍ പുതൂര്‍ പഞ്ചായത്താണ് പരുത്തി കൃഷിയുടെ കേന്ദ്രം. ലോകത്തിലെ ഏറ്റവും നല്ലയിനം പരുത്തി പ്രദാനം ചെയ്യുന്ന പഞ്ചായത്താണ് പുതൂര്‍.സാധാരണ മഴ കുറവായ പുതൂര്‍ പഞ്ചായത്തിന്റെ കാലാവസ്ഥയ്ക്ക് വളരെയേറെ യോജിച്ച മറ്റൊരു കൃഷിയാണ് കടല.പരുത്തിയുടെയും കടലയുടെയും ഇടവിളകളായി ചെയ്യുന്ന രണ്ട് ധാന്യ കൃഷികളാണ് തുവരഉഴുന്ന് എന്നിവ.നീലഗിരിയുടെ താഴ്വരയായ കിണ്ണക്കരജയില്‍ തോട്ടംകോറക്കുന്ന് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതൂര്‍ പഞ്ചായത്ത്. ഈ ഭാഗങ്ങള്‍ തേയില കൃഷിക്ക് ഏറ്റവും യോജിച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.പൊതുവെ പ്രകൃതി ദത്തമായ ജലശ്രോതസ്സുകളും സംഭരണികളും കുറഞ്ഞ പഞ്ചായത്താണ് പുതൂര്‍.മഴ കുറവാണെങ്കിലും ഭവാനി പുഴ ഒരു വലിയ സമ്പത്താണ്.പണ്ടുമുല്‍ക്കേ ആടുമാടുകളെ വളര്‍ത്തല്‍ ഈ പ്രദേശത്തെ ജനങ്ങളുടെ ഒരു പ്രധാന കൃഷിയാണ്. കൂടാതെ കാര്‍ഷിക വൃത്തിയുടെ ഭാഗമായും ഇവിടെ കന്നുകാലികളെ വളര്‍ത്തിപ്പോന്നിരുന്നു.വ്യവസായിക രംഗത്ത് പിന്നാക്കാവസ്ഥ നിലനില്‍ക്കുന്ന പഞ്ചായത്താണ് പുതൂര്‍.